Kodiyathur

ചെറുവാടി ചാലിയാർ പുഴമാടിൽ കയാക്കിങ് സ്പോട്ട് പ്രവർത്തനം ആരംഭിച്ചു

കൊടിയത്തൂർ : മലയോര മേഖലയിലെ ടൂറിസം സാധ്യതകൾക്ക് പുതിയ പ്രതീക്ഷ നൽകിക്കൊണ്ട് ചെറുവാടി ചാലിയാർ പുഴമാടിൽ കയാക്കിങ് സ്പോട്ട് പ്രവർത്തനം ആരംഭിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചാലിയാർ പുഴയുടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് കയാക്കിങ് നടത്താൻ ഇനി പ്രദേശവാസികൾക്കും സഞ്ചാരികൾക്കും അവസരം ലഭിക്കും. ഗ്രാമ പഞ്ചായത്തംഗം യൂസുഫ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജന പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ദിവസേന രാവിലെയും വൈകിട്ടും കയാക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ‘നോവ ബേ’ കയാക്കിങ് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എസ്.എ നാസർ, ടി.പി ശറഫുദ്ധീൻ, ഗുലാം ഹുസൈൻ കൊളക്കാടൻ, നിയാസ് ചെറുവാടി, ഉണ്ണിക്കോയ എം.കെ, സുഹ്റ വെളങ്ങോട്ട്, സലീം മാസ്റ്റർ വലിയപറമ്പ് എന്നിവർ സംസാരിച്ചു. ചാലിയാറിന്റെ മനോഹാരിത അടുത്തറിയാൻ ദിവസവും കയാക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നോവ ബേ കയാക്കിങ് ഡയറക്ടർ ലുഖ്മാൻ മാമ്പേക്കാട് അറിയിച്ചു.

Related Articles

Leave a Reply

Back to top button