Kodiyathur
ചാലിപ്പിലാവിൽ-മൂലയിൽ റോഡ് യാഥാർഥ്യമാവുന്നു

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെട്ട 50-ഓളം കുടുംബങ്ങൾക്കും ഒടുവിൽ യാത്രാദുരിതം തീരുകയാണ്. ഇതിനായി നിർമിക്കുന്ന കോൺക്രീറ്റ് റോഡിന്റെ നിർമാണം തുടങ്ങി. പഴംപറമ്പ്-ചാലിപ്പിലാവിൽ-മൂലയിൽ റോഡാണ് യാഥാർഥ്യമാകുന്നത്. പി.വി. അബ്ദുൽ വഹാബ് എം.പി. അനുവദിച്ച അഞ്ചുലക്ഷവും ലിന്റോ ജോസഫ് എം.എൽ.എ. അനുവദിച്ച അഞ്ചുലക്ഷവുമടക്കം 10 ലക്ഷംരൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്.
ജില്ലാപഞ്ചായത്തംഗം പി.ജി. മുഹമ്മദ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എസ്.എ. നാസർ അധ്യക്ഷനായി. വി.സി. ജലീൽ, ഷാജു റഹ്‌മാൻ, കണ്ണൻ ചെറുവാടി, സലാം പൊയിലിൽ, എസ്. മൻസൂർ, കെ.എൻ. മുഹമ്മദ്, ഫസറു റാഷിദ്, സക്കീർ, പി.ജി. അഹമ്മദ് കുട്ടി, എസ്.കെ. കുട്ടിഹസൻ, സെയ്തലവി, സലാം തലവണ്ണ് തുടങ്ങിയവർ സംസാരിച്ചു.






