Koodaranji

ശുചിത്വ സൈന്യത്തിന് വനിതാ ദിനത്തിൽ മിസ്റ്റിമെഡോസിന്റെ ആദരം

കൂടരഞ്ഞി :മലയാള നാടിനെ അജൈവ മാലിന്യ മുക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഹരിത കർമ്മ സേന. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഭവനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിൽ ഇവരുടെ സേവനം ഏറെ അഭിനന്ദനവും ബഹുമാനവും അർഹിക്കുന്നതാണ്.

ലോക വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി യുടെ നേതൃത്വത്തിൽ കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ആദരിച്ചു.

ക്ലബ് പ്രസിഡണ്ട് റെജിമത്തായി അധ്യക്ഷത വഹിച്ച ചടങ്ങ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജുകുട്ടി കക്കാടംപൊയിൽ, ചെയർപേഴ്സൺമാരായ നിസാറാബീഗം, ആയിഷാബി ഷിയാസ്, ജയിംസ് വേളാശ്ശേരി, മിസ്റ്റിമെഡോസ്
സെക്രട്ടറി മെൽബിൻ അഗസ്റ്റിൻ, സനീഷ് സൈമൺ, മിനു സനീഷ്,ബിന്ദു ഷാജി, ഷൈജ സന്തോഷ്, ലിറ്റി അലക്സ് , ഷാനെറ്റ് മെൽബിൻ, കേണൽ മിനി തോമസ്, നോറ റോസ് എലിസബത്ത്, സ്റ്റെല്ലാ മാരീസ് ഇംഗ്ലീഷ് സ്കൂൾ ഇന്ററാക്ട് ക്ലബ് സെക്രട്ടറി മരിയ സജീവ് എന്നിവർപ്രസംഗിച്ചു.

റോട്ടറി മിസ്റ്റി മെഡോസ് അംഗങ്ങളായ ഡോക്ടർ ബെസ്റ്റി ജോസ്, ഡോക്ടർ സന്തോഷ് സ്കറിയ, ഷാജി ജോർജ്ജ്, സജിത്ത് പി ജോസ്, അലക്സ് ചെറിയാൻ, ഷിനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button