Kodiyathur

വനിതാ ദിനത്തിൽ വൈവിധ്യമായ പരിപാടികളുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

കൊടിയത്തൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്ത്രീകളും നിയമവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറിൽൽ അഡ്വ ക്കേറ്റ് സീനത്ത് മുഖ്യ പ്രഭാഷണം നടത്തി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി കവിത പരിപാടി ഉദ്ഘാടനം ചെയ്തു. ആർത്തവ വിരാമത്തെക്കുറിച്ച് ആയുർവേദ ഡോക്ടർ ഭാഗ്യശ്രീ ക്ലാസ് എടുത്തു, ഡോക്ടർ കേഷിനിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറം അധ്യക്ഷ വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി സുജാ ടോം, കുടുംബശ്രീ സി ഡി എസ് അധ്യക്ഷ ജിസ്സ്സജി, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ പ്രേമ ടീച്ചർ കോട്ടമ്മൽ, ഷീജ ടീച്ചർ, ഹസീന പുതിയോട്ടിൽ, സുസ്‌മിത, സിസിന, ജുമൈലൈ എം പി, ഐ സി ഡി എസ്‌ സൂപ്പർവൈസർ അറഫ,സി ഡിബ്ലി യു എഫ് റസീന, സി സി ആദിത്യ, ശ്രീകല എന്നിവർ ആശംസകൾ നേർന്നു.

അംഗനവാടി പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിയിൽ അംഗൻവാടി പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളായി.

Related Articles

Leave a Reply

Back to top button