Mukkam
ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ മുക്കത്ത് സ്വീകരണം നൽകും

മുക്കം: കേന്ദ്ര നയങ്ങൾക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വെള്ളിയാഴ്ച മുക്കത്ത് സ്വീകരണം നൽകും. ജില്ലയിലെ ആദ്യ സ്വീകരണമാണ് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുക്കത്ത് നടക്കുക. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി വരുന്ന ജാഥയെ ജില്ലാ അതിർത്തിയായ അടിവാരത്ത് നേതാക്കൾ സ്വീകരിക്കും. തുടർന്ന് മുക്കം അഭിലാഷ് ജങ്ഷനിൽനിന്ന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും വൊളന്റിയർമാരുടെയും അകമ്പടിയോടെ ജാഥാലീഡറെ തുറന്ന വാഹനത്തിൽ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും.






