Kodanchery
കോൺവൊക്കേഷൻ സെറിമണി നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് സൺഡേ സ്കൂളിൽ വിശ്വാസ പരിശീലനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കോഴ്സായ എച്ച് സി സി 2 പാസായ കോടഞ്ചേരി സ്കൂളിലെ 58 വിദ്യാർഥികളുടെയും, വലിയകൊല്ലി സെന്റ് അൽഫോൻസാ സൺഡേ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളുടെയും കോൺവൊക്കേഷൻ സെറിമണി താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ചടങ്ങിൽ പ്രധാന അധ്യാപകൻ ഷിജു മുട്ടുങ്കൽ സ്വാഗതം ആശംസിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട്, അധ്യാപക പ്രതിനിധി ജിൻസ് വേലിക്കകത്ത് എന്നിവർ ആശംസകൾ നേർന്നു.







