Kodanchery

തുഷാരഗിരിയിൽ വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചു

കോടഞ്ചേരി : തുഷാരഗിരിയിൽ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ച് പരിക്കേൽപ്പിച്ചു പ്രദേശവാസികൾ പരിഭ്രാന്തിയിലാണ് ഇന്നലെ രാത്രിയിൽ പാലത്തിങ്കൽ ജെയിംസിന്റെ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചത്. മുൻപുള്ള ദിവസങ്ങളിൽ ലീലാമ്മ അഞ്ചേരിയുടെയും ഷാജി കരിക്കുന്നേൽ എന്ന ആളുടെയും വീട്ടിലെ വളർത്തുന്നയെയും അജ്ഞാത ജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട്ട് മല ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിജി എലുവാലുങ്കൽ, ബാബു പട്ടരാട്ട്, സജിനി രാമൻകുട്ടി, നാൻസിജോഷി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സജി നിരവത്ത് എന്നിവർ പ്രദേശം സന്ദർശിച്ചു.

പുലിയെന്നു സംശയമുള്ള അജ്ഞാത ജീവിയെ പിടികൂടുന്നതിന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രദേശത്ത് സൗരോർജ്ജ വേലി സ്ഥാപിക്കുവാൻ പനംവകുപ്പും സർക്കാരും ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ ഒരു നടപടിയും സ്വീകരിക്കാത്ത ദുരന്തഫലങ്ങൾ പ്രദേശവാസികൾ അനുഭവിക്കുകയാണെന്ന് കാട്ടാനക്കൂട്ടം പ്രദേശത്ത് സ്ഥിരം സാന്നിദ്ധ്യം ആണെന്നും ജനപ്രതികൾ ആരോപിച്ചു. പ്രദേശവാസികളായ ബെന്നി ചക്കുമൂട്ടിൽ, ബിജുചക്കുമൂട്ടിൽ, പ്രകാശൻ, സോളി, സിസിലി എന്നിവർ ജനപ്രതിനിധികളോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button