എസ് എസ് എഫ് സ്ഥാപക ദിനം; ഓമശ്ശേരി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി : എസ് എസ് എഫ് 54-ാം സ്ഥാപക ദിനത്തിൽ ഓമശ്ശേരി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺ ഫറൻസ് സംഘടിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിൽ ഇന്ന് തിരുവമ്പാടിയിലാണ് കോൺഫറൻസ് നടക്കുന്നത്. വൈകിട്ട് 7:00 മണിക്ക് തിരുവമ്പാടിയിൽ നടക്കുന്ന സമ്മേളനം സമസ്ത കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുശ്ശുകൂർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്യും.
ഡിവിഷൻ പ്രസിഡൻ്റ്സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിക്കും. ചടങ്ങിൽ എസ് എസ് എഫ് സം സ്ഥാന സെക്രട്ടറി അഹ്മദ് റാസി സി എ സൗത്ത് ജില്ലാ സെക്രട്ടറി ഇർഷാദ് സഖാഫി എരമംഗലം വിവിധ സെഷ നുകൾക്ക് നേതൃത്വം നൽകും. കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി ഒ എം ബഷീർ സഖാഫി, എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് റഷീദ് അഹ്സനി പാലക്കുന്ന് സംബന്ധിക്കും. ഡിവിഷൻ ജന. സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതം പറയും. വൈകിട്ട് ആറിന് തിരുവമ്പാടി ദഅവ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിദ്യാർഥി റാലി കേരള മുസ്ലിം ജമാഅത്ത് ജില്ല എക്സിക്യൂട്ടീവ് അംഗം വി പി നാസർ സഖാഫി കരീറ്റിപ്പറമ്പ് ഫ്ലാഗ് ഓഫ് ചെയ്യും. ആറു സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇസ്സാകോഡ് അംഗങ്ങൾ, പ്രവർത്തകർ റാലി യിൽ അണിചേരും.






