Thiruvambady

എലിപ്പനി തടയാൻ തിരുവമ്പാടിയിൽ പ്രതിരോധ ഗുളിക വിതരണം

തിരുവമ്പാടി :കോഴിക്കോട് ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (2026 മെയ് 14 ന് വ്യാഴാഴ്ച) രാവിലെ 9.30 മണി മുതൽ 12.30 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് എലിപ്പനി പ്രതിരോധ ഗുളിക വിതരണം നടത്തുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

1) പൊന്നാംങ്കയം ജനകീയ ആരോഗ്യ കേന്ദ്രം
2)ആനക്കാംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രം
3)മുത്തപ്പൻപുഴ ജനകീയ ആരോഗ്യ കേന്ദ്രം
4) പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം
5)അത്തിപ്പാറ ജനകീയ ആരോഗ്യ കേന്ദ്രം
6)താഴെ തിരുവമ്പാടി അങ്കണവാടി
7)തിരുവമ്പാടി പഞ്ചായത്ത് ഓഫീസിനു താഴെയുള്ള ജനകീയ ആരോഗ്യകേന്ദ്രം
8)വിളക്കാംതോട് ജനകീയ ആരോഗ്യ കേന്ദ്രം ( പാമ്പിഴഞ്ഞ പാറ ടൗൺ)
9)ചാലിതൊടിക അങ്കണവാടി.

Related Articles

Leave a Reply

Back to top button