Kodanchery

യുഡിഎഫ് പ്രവർത്തകർ കോടഞ്ചേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

കോടഞ്ചേരി: കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്ന വിഡി സതീശന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ കോടഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ ടെന്നിസൺ ചാത്തംകണ്ടം, എസ് ടി യു സംസ്ഥാന സെക്രട്ടറി അബൂബക്കർ മൗലവി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ജോസ് പൈക, റോയി കുന്നപ്പള്ളി, ബാബു പട്ടരാട്ട്,ജിജി എലുവാലിങ്കൽ, ഫ്രാൻസിസ് ചാലിൽ,റെജി തമ്പി, ബേബി വളയത്തിൽ,സജിനി രാമൻകുട്ടി, റീന ബിജു, നാസർ പി പി, ബിജു ഓത്തിക്കൽ, ഷിജു കൈതക്കുളം,ജോയ് മോളെകുന്നേൽ ജോർജുകുട്ടി കിളിവേലികുടി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button