Kodanchery

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: കോടഞ്ചേരി പഞ്ചായത്ത് ജനകീയ സമിതി യോഗം ഇന്ന്

കോടഞ്ചേരി:ലഹരി ഉപയോഗത്തിനും കടത്തിനുമെതിരെ ശക്തമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയ സമിതി യോഗം ഇന്ന് ചേരും.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലാണ് യോഗം.

ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, യുവജന സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, എക്സൈസ് വകുപ്പ്, പോലീസ് വകുപ്പ്, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാം.

Related Articles

Leave a Reply

Back to top button