Thiruvambady
ഡോക്ടേഴ്സ് ദിനം: ഡോ. മത്തായിയെ ആദരിച്ചു

തിരുവമ്പാടി : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് നടത്തിയ സമർപ്പിത സേവനങ്ങളും വിലമതിക്കാനാകാത്ത സംഭാവനകളും മാനിച്ച് തിരുവമ്പാടി ലയൺസ് ക്ലബ് ലിസ ഹോസ്പിറ്റലിലെ ഡോ. മത്തായിയെ ആദരിച്ചു.
തിരുവമ്പാടി ലയൺസ് ക്ലബ് പ്രസിഡന്റ് ഷേർലറ്റ് പോൾ, സെക്രട്ടറി പി.സ്വരാജ്, മുൻ പ്രസിഡന്റ് സണ്ണി തോമസ് എന്നിവർ ചേർന്ന് ഡോ. മത്തായിക്ക് ആദരവ് സമർപ്പിച്ചു. വൈദ്യശാസ്ത്രരംഗത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥമായ പ്രതിബദ്ധതയും രോഗിസേവനത്തിലെ നിസ്വാർത്ഥ പ്രവർത്തനങ്ങളും ചടങ്ങിൽ അവർ പ്രത്യേകം അഭിനന്ദിച്ചു.







