Kodiyathur

കൊടിയത്തൂർ മെക് 7 സെന്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ മെക് 7 സെന്റർ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങിൽ ട്രെയിനർ സുഹാസ് ലാംഡാ സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ യു ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യർ ആർമി ഷിപായി ഷമീർ പി.പി പതാക ഉയർത്തി.

ഡോ. ഹസ്ബുള്ള മാസ്റ്റർ സന്ദേശം കൈമാറി. നജ്മു മാളിയതറകൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എ അബ്ദുറഹിമാൻ മാസ്റ്റർ, അഡ്വ. ഉമ്മർ പുതിയോട്ടിൽ, ഫാത്തിമ ടീച്ചർ, എം.എ മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.

ടി.കെ അബൂബക്കർ മാസ്റ്റർ, അബ്ദുള്ള പ്രവാസി, ചന്ദ്രൻ കോട്ടമേൽ, നഫീസ പുതിയോട്ടിൽ, ലുബി, എ.എം അബ്ദുസലാം തുടങ്ങിയവർ നേതൃത്വം നൽകി. മധുര വിതരണത്തോടെ മെക് 7 സ്വാതന്ത്ര്യദിന പരിപാടി അവസാനിച്ചു.

Related Articles

Leave a Reply

Back to top button