Kodanchery

ചിങ്ങം 1 കർഷക ദിനം മികച്ച കർഷകരെ ആദരിച്ചു

കോടഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ച കർഷകരെ തിരുവമ്പാടി എംഎൽഎ സി കെ കാസിം പൊന്നാട, ഫലകം,പുരസ്കാരപത്രം, ക്യാഷ് അവാർഡ്, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് നൽകുന്ന കാർഷിക ഉപകരണങ്ങൾ എന്നിവ നൽകി ആദരിച്ചു.

നാണ്യവിളകളുടെ വില തകർച്ച സംഭരണ വില പ്രഖ്യാപിച്ച് വിപണിയിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചൊന്നും വന്യമൃഗ ശല്യം തടയാൻ ഗ്രാമപഞ്ചായത്തുകളെയും കർഷകരെയും അണിചേർത്ത് വനവും കൃഷിഭൂമിയും വേർതിരിക്കുന്നതിന് പുതിയ എ.ഐ ആധുനിക സംവിധാനങ്ങളോടു കൂടിയ വൈദ്യുതി വേലി സ്ഥാപിച്ച് അതിന്റെ മെയിന്റനൻസും മറ്റു കാര്യങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വി ബി ജി റാം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുവാനും പുതിയ പദ്ധതികൾ സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി കാർഷിക മേഖലയിൽ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മികച്ച മുതിർന്ന കർഷകൻ ഫിലിപ്പ് ഇ. ജെ എലിമുള്ളിൽ, മികച്ച വനിതാ കർഷക മേരിക്കുട്ടി ചക്കിട്ടമുറിയിൽ, മികച്ച സമ്മിശ്ര കർഷകൻ പി.കെ സെബാസ്റ്റ്യൻ പുത്തൻവീട്ടിൽ, മികച്ച സംയോജിത കർഷകൻ ജേക്കബ് കെ. പി കൊളക്കാട്ട്, മികച്ച ബഹുവിള കർഷകൻ സെബാസ്റ്റ്യൻ പാമ്പ്ലാനി മികച്ച എസ്.സി കർഷകൻ സന്തോഷ് എൻ നെല്ലാനിക്കുന്നേൽ , മികച്ച ജൈവകർഷകൻ ബാബു ജോസഫ് കളപ്പാട്ട്, മികച്ച വിദ്യാർത്ഥി കർഷക ആൻ മരിയ അബ്രഹാം ആട്ടക്കുന്നേൽ, മികച്ച കർഷകത്തൊഴിലാളിയായി ജോസഫ് ആലക്കൽ എന്നിവരെയാണ് സി. ക കാസിം എംഎൽഎ പണി ആയുധങ്ങളും സമ്മാനങ്ങളും നൽകി ആദരിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, കൃഷി ഓഫീസർ അപർണ എ, സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ, വിൻസന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബു പട്ടരട്, സത്യൻ ചോലയിൽ, ജിജി എലുവാലുങ്കൽ, നാൻസി ജോഷി,വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്,ബേബി വളയത്തിൽ, റെജി തമ്പി, റൂബി തമ്പി, ബിന്ദു ജോർജ്,ജ്യോതി സന്തോഷ്, സജിനി രാമൻകുട്ടി, റീന ബിജു, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിൽസൺ തറപ്പിൽ, എ.എസ് രാജു, അബൂബക്കർ മൗലവി, ജെയ്സൺ മേനാകുഴി, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button