Kodanchery

പാർലമെന്ററി ജനാധിപത്യ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്ററി ജനാധിപത്യ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും നേതൃത്വപാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

രണ്ടാം വർഷ സയൻസ് വിദ്യാർത്ഥി നീവ് എസ്. എബ്രഹാം സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥി അഹമ്മദ് സിയാൻ പി. പി. സ്പോർട്സ് സെക്രട്ടറിയായും, രണ്ടാം വർഷ കോമേഴ്സ് വിദ്യാർത്ഥിനി സ്നേഹ സെബാസ്റ്റ്യൻ ആർട്സ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ക്ലാസ് ലീഡർമാരായി ജിൽന തെരേസ് വിനോദ് (XII Science), ടെസ്സ സാറ നെൽസൺ (XI Science), സ്നേഹ സെബാസ്റ്റ്യൻ (XII Commerce), അഹമ്മദ് സിയാൻ പി. പി. (XI Commerce) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പ്രിസൈഡിങ് ഓഫീസർ സീമ സി. ആർ. ന്റെ നേതൃത്വത്തിൽ ‘മീറ്റ് ദി കാൻഡിഡേറ്റ്’, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ നടപടികൾ പാർലമെന്ററി ജനാധിപത്യ രീതിയിൽ സംഘടിപ്പിച്ചു. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി സാരഥികൾ സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജനാധിപത്യ മൂല്യങ്ങൾ, ഉത്തരവാദിത്തബോധം, നേതൃത്വഗുണങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ വളർത്തുന്നതിന് മാതൃകാപരമായ രീതിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പായി ഇത് മാറി.

Related Articles

Leave a Reply

Back to top button