മാർടെക്സ് ഓണം സമ്മാനോത്സവ് മെഗാ ബമ്പർ നറുക്കെടുപ്പും; അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷിക്ക് ആദരവും നൽകി

തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഇടപാടുകാർക്കായി സംഘടിപ്പിച്ച ‘ഓണം സമ്മാനോത്സവ് 2026’ മെഗാ ബമ്പർ നറുക്കെടുപ്പ് നടത്തി. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയാണ് ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും സമ്പദ്വ്യവസ്ഥയുടെ നെടുംതൂണെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്നതിനു പുറമെ ആതുരസേവനം, വിദ്യാഭ്യാസം, ഹോട്ടൽ, നിർമാണം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലും സഹകരണ മേഖല വിലപ്പെട്ട സേവനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ ഹെഡ്മാസ്റ്ററുമായ ജെയിംസ് ജോഷിക്ക് സ്വീകരണം നൽകി. മന്ത്രി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും അദ്ദേഹത്തെ ആദരിച്ചു.
സി.കെ. കാസിം എം.എൽ.എ അധ്യക്ഷത വഹിച്ചു. മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഡി.സി.സി. ജനറൽ സെക്രട്ടറി എം.ടി. അഷറഫ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ മാത്യു പല്ലാട്ട്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് വി.ഡി. ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സണ്ണി കാപ്പാട്ടുമല, ദീപ ഷൈജോ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
സംഘം ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ് പാറേക്കുന്നത്ത്, അഡ്വ. സിബു തോട്ടത്തിൽ, ശ്രീനിവാസൻ ടി.സി., ഷെറീന കിളിയണ്ണി, നീന ജോഫി, ഫ്രാൻസിസ് സാലസ് എന്നിവരും സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ. ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.







