Mukkam

എസ്.എം.എ ബാധിതരായ കുട്ടികളുടെ ചികിത്സാ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

മുക്കം : അപൂർവ രോഗമായ എസ്.എം.എ ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായ നിധിയിലേക്ക് കിഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി.

ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി തുക ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർമാൻ സി.എ. പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർ കെ. ബാബു, സ്കൂൾ അധികൃതർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button