Mukkam

മുക്കം നഗരസഭ എൽ.പി. കായികമേള ‘സ്പ്രിന്റോ 2026’ സമാപിച്ചു; നീലേശ്വരം എൽ.പി. സ്കൂൾ ചാമ്പ്യന്മാർ

മുക്കം: മുക്കം നഗരസഭയിലെ എൽ.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സ്പ്രിന്റോ 2026’ കായികമേള വർണ്ണാഭമായ ചടങ്ങുകളോടെ അരങ്ങേറി.

നീലേശ്വരം ഹൈസ്കൂൾ മൈതാനിയിൽ നടന്ന മേള നഗരസഭ അധ്യക്ഷ കെ.പി. ചാന്ദിനി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ മുഖ്യതിഥിയായി.

13 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റും, അതിന് അകമ്പടിയായെത്തിയ ബാൻഡ് മേളവും പരിപാടിക്ക് കൊഴുപ്പു കൂട്ടി.ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റാഷിദ് കുന്നത്ത്, ഭവന വിനോദ്, ബിന്ദു കെ.പി., നഗരസഭ കൗൺസിലർമാരായ ബബിത മനോജ്, ബിന്ദു രാജൻ, സ്കൂൾ എച്ച്.എം. രാജി ടീച്ചർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷക്കീബ്, പി.ടി.എ., എസ്.എം.സി. ഭാരവാഹികൾ, വേണു മാസ്റ്റർ, കായികമേള കൺവീനർ ഷാജി മാഷ് തുടങ്ങിയവർ സംബന്ധിച്ചു.

വാശിയേറിയ കായിക മേളയിൽ നീലേശ്വരം എൽ.പി. സ്കൂൾ 57 പോയിന്റുമായി ഒന്നാം സ്ഥാനവും ലിറ്റിൽ ഫ്ലവർ വേനപ്പാറ യു.പി.എസ്. (47 പോയിന്റുകൾ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 32 പോയിന്റുമായി എം.എം.ഒ.എൽ.പി.എസ്. നെല്ലിക്കുന്ന് മൂന്നാം സ്ഥാനത്തെത്തി.സമാപന ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. സമാപന ചടങ്ങിൽ റാഷിദ്, ബിന്ദു കെ.പി., ബബിത മനോജ് എന്നിവർ സംസാരിച്ചു. പരിപാടി ചെയർമാൻ ബൽരാജ് മാഷ് ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button