റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

മുക്കം: നവംബർ 28 മുതൽ ഡിസംബർ 3 വരെ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സ്വാഗതസംഘം ചെയർമാൻ സി.കെ. കാസിം എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ കോഴിക്കോട് ഡി.ഡി.ഇ യും സ്വാഗതസംഘം ജനറൽ കൺവീനറുമായ വി. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കവിത ടീച്ചർ, ജിതിൻ പല്ലാട്ട്, ജി. അബ്ദുൽ അക്ബർ, ജില്ലാ പഞ്ചാ യത്ത് അംഗങ്ങളായ പി. ബൽക്കീസ് ടീച്ചർ, റീമ കുന്നുമ്മൽ,പി.ജി. മുഹമ്മദ്, മിസ്ഹബ് കിഴരിയൂർ, രാജേഷ് ജോസ്, സംഘാടക സമിതി ഭാരവാഹികളായ എം.ടി അഷ്റഫ്, രാജേഷ്, എ.പി.നാസർ, അജീഷ്,കെ.പി സാജിദ്, പി.ടി.എം. ഷറഫുന്നീസ, എം.എ സാജിദ്, നിസാം കാരശ്ശേരി, ടി.പി. അബൂബക്കർ, സലാം മലയമ്മ, അൻവർ സാദത്ത്, പി. അബ്ദുൽ ഹക്കീം, ഷരീഫ് വെണ്ണക്കോട്, ബി.ഷറീന, എ. ഷജീർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻ്റ് ഷെരീഫ്, മുക്കം എ.ഇ.ഒ ടി. ദീപ്തി തുടങ്ങിയവർ സംബന്ധിച്ചു.
കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കലോത്സവത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സഹായകമാകും.







