Omassery

ഓമശ്ശേരി സ്വദേശി കൊവിഡ‌് ബാധിച്ച് മരിച്ചു,​ സംസ്ഥാനത്ത് ഇന്ന് എട്ടാമത്തെ കൊവിഡ് മരണം

ഓമശ്ശേരി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരിച്ചവരുടെ എണ്ണം എട്ടായി.

കോഴിക്കോട് ഓമശ്ശേരി മെലാനിക്കുന്ന് സ്വദേശി മുഹമ്മദാണ് ഇന്ന് വൈകിട്ട് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇതോടെ കൊവി​ഡ് മൂലം സംസ്ഥാനത്ത് ഇതുവരെ മരി​ച്ചവരുടെ എണ്ണം അറുപത്താറായി.

നേരത്തെ ആലപ്പുഴയിൽ ഇന്ന് രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button