Kodanchery

ഫോ​ണി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തിയ ആ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

കോടഞ്ചേരി: ഫോ​ണി​ലൂ​ടെ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​ഞ്ചേ​രി സ്വ​ദേ​ശി സ​ണ്ണി ഉ​ഴു​ന്നാ​ലി​നെ​തി​രെ​യാ​ണ് കേ​ട​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ന്‍​ട്ര​ല്‍ ക​മ്മിറ്റി ട്ര​ഷ​റ​ര്‍, കോ​ട​ഞ്ചേ​രി കെ​എ​ച്ച് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി.​ജെ.​ടെ​ന്നി​സ​നെ​തി​രേ​യും പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്കെ​തി​രേയും അ​പ​മാ​ന​ക​ര​വും വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന വി​ധ​ത്തി​ലും നി​ര​വ​ധി ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​തി​നെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. താ​മ​ര​ശേ​രി ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​ട്ടി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്

ഒ​രു വ​ര്‍​ഷ​വും മൂ​ന്ന് മാ​സ​വും ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഇ​യാ​ള്‍​ക്കെ​തിരേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മെ​സേ​ജു​ക​ള്‍ അ​യ​ച്ച ഫോ​ണ്‍ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​പ​കീ​ര്‍​ത്തി​ക​ര​മാ​യി മ​ന​പ്പൂ​ര്‍​വ്വം മ​റ്റ് ഫോ​ണു​ക​ളി​ലേ​യ്ക്കും ഗ്രൂ​പ്പു​ക​ളി​ലേ​യ്ക്കും മെ​സേ​ജു​ക​ള്‍ അ​യ​ച്ച് പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ​യും ഐ​ടി ആ​ക്ട് അ​നു​സ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് വാ​ദി ഭാ​ഗം. ​എ.​ടി.​രാ​ജു വാ​ദി ഭാ​ഗ​ത്തി​നാ​യി കോ​ട​തി​യി​ല്‍ ഹ​ജ​രാ​യി

Related Articles

Leave a Reply

Back to top button