TOP NEWS
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായിടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചുകോഴിക്കോട് ജില്ലയിൽ 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചുലോക്ക്ഡൗൺ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനംകോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4341, ടി.പി.ആര്‍ 29.65%സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 68 മരണംകോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തുആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജംകൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചുകൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപ്പോർട്ട്; പരാതി പരിശോധിക്കണമെന്ന് ഹൈക്കോടതി
Omassery

ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍_ബുള്ളറ്റ് കണ്ടെടുത്തത് പാറക്കുളത്തില്‍ നിന്നും

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓമശ്ശേരി: ഒന്നര മാസം മുന്‍പ് കളവ് പോയ ബൈക്ക് പാറക്കുളത്തില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. മോഷ്ടാക്കളായ രണ്ട് യുവാക്കളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരി സ്വദേശി യു.കെ ഹുസൈന്റെ ബുള്ളറ്റാണ് മാര്‍ച്ച് മൂന്നിന് കൊടുവള്ളിയിലെ വീട്ടില്‍ നിന്നും മോഷണം പോയത്. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. മലപ്പുറം തേഞ്ഞിപ്പലം ദേവതിയാല്‍ കോളനിയിലെ സുഭാഷ് (23), പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ പടിഞ്ഞാറെ കളപ്പുറം എം കിഷോര്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മോഷ്ടിച്ച ബുള്ളറ്റില്‍ പല സ്ഥലങ്ങളിലും കറങ്ങി നടക്കുകയായിരുന്നു. എന്നാല്‍ മോഷണം പോയ സംഭവം പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചരിച്ചതോടെ ബൈക്ക് കൊണ്ടോട്ടി ചെരുപ്പടിമലയിലെ വലിയ പാറക്കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി പരിശോധിച്ചാണ് പ്രതികളെ കൊടുവള്ളി പൊലീസ് ഇവരെ പിടികൂടുന്നത്. ആഴമുള്ള കുളത്തില്‍ നിന്നും ബൈക്ക് ഇന്നലെ ഉച്ചയോടെ കര്‍മ്മ ഓമശ്ശേരിയുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തു. അന്‍പതടിയോളം ഉയരമുള്ള പാറയില്‍ നിന്നും ബൈക്ക് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മദിച്ചു. സി.ഐ ദാമോദരന്‍, എസ്.ഐ മാരായ ദിജേഷ്, ശ്രീകുമാര്‍, എ.എസ്.ഐ സജീവ്, എസ്.സി.പി.ഒ അബ്ദുല്‍ റഷീദ്, ജയരാജ്, അജിത്ത്, സുനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുളത്തില്‍ നിന്നും ബൈക്ക് ഓമശ്ശേരി കര്‍മ്മ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അംഗങ്ങളായ കെ.പി ബഷീര്‍, കെ.കെ നൗഷിഫ് അന്‍വര്‍, അനസ്, റഷീദ്, എ.കെ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് പുറത്തെടുത്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

one × 3 =

Back to top button