Mukkam

കോവിഡ് പോരാളിയായി പഞ്ചായത്ത് അംഗം

മുക്കം ∙ പിപിഇ കിറ്റ് ധരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പഞ്ചായത്തംഗം. കൊടിയത്തൂർ പഞ്ചായത്ത് അംഗം ഫസൽ കൊടിയത്തൂരാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  ശ്രദ്ധേയമാവുന്നത്. ഇന്നലെ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടിലായ കോവിഡ് ബാധിതനെ സ്വന്തം കാറിൽ പിപിഇ കിറ്റ് ധരിച്ച് യാത്രാ സൗകര്യം ഒരുക്കി. 

കോവിഡ് വാസ്കിനേഷൻ ക്യാംപുകൾ സജ്ജമാക്കാനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനത്തിനും ആരോഗ്യ വകുപ്പ് അധികൃതർക്കൊപ്പം സജീവ സാന്നിധ്യമാണ് ഫസൽ കൊടിയത്തൂർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആർആർടിമാർക്കും വാർഡ് സമിതി അംഗങ്ങൾക്കും കിലയുടെ നേതൃത്വത്തിലുള്ള പരിശീലന ക്ലാസിനും നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button