Mukkam
നീർനായ ആക്രമണം കുളി കടവിൽ സുരക്ഷ വലയം തീർത്തു

മുക്കം: നീർനായ ആക്രമണം രൂക്ഷമായതിനെ തുടർന്ന് പുഴയിൽ നിന്ന് അകന്ന് നിൽക്കുന്നവരെ വീണ്ടും പുഴയിലേക്ക് ആകർഷിപ്പിക്കാനും, നിർഭയമായി കുളിക്കാനും, അലക്കൽ നടത്തുന്നതിനും അവസരമൊരുക്കുന്നതിന് വേണ്ടി എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടിയത്തൂർ കാരാട്ട് കുളി കടവിൽ സംരക്ഷ വലയം തീർത്തു.
ഇരുവഞ്ഞിപ്പുഴയുടെ കാരാട്ട് കടവിൽ സാമൂഹ്യ പ്രവർത്തകൻ ബക്കർ കളർ ബലൂണാന് സംരക്ഷണ വലയം സ്പോൺ ചെയ്തത്.സുരക്ഷാവലയം തീർക്കുന്ന പ്രവർത്തിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരീം പഴങ്കൻ , എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ വൈസ് ചെയർമാൻ ജീ. അബ്ദുൽ അക്ബർ, നാസർ കൊളായി , ജാഫർ പുതുക്കുടി, ഷബീർ പുൽപറമ്പ് രക്ഷാസേന, ,എൻ.ബി.നസീർ, അസ്ക്കർ പി.സി നോർത്ത് കാരശ്ശേരി, മുസ്തഫ ചേന്ദമംഗല്ലൂർ,കുഞ്ഞാലി കാരാട്ട് എന്നിവർ നേതൃത്വം നൽകി.







