India
തമിഴ്നാട്ടിലും കർണ്ണാടകയിലും തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ചമുതൽ തമിഴ്നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഈ മാസം 24 വരെ 14 ദിവസത്തിനാണ് നിയന്ത്രണം.
ഇന്നലെ കർണാടകയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 592 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചത്.







