തിരുവമ്പാടി പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കുക; ഡി.വൈ.എഫ്.ഐ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും, സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി മെമ്മോറാണ്ടം നൽകി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഒരു പൊതുശ്മശാനം, 2015- 2020ലെ ഭരണ സമിതി പൊതുശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടും,
നാളിതുവരെയായി മരിച്ചവരുടെ ശവസംസ്ക്കാരം നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതി കൊടുക്കുന്നില്ല എന്നും. നിരവധി SC/ST കോളനികളിൽ ഉള്ളവരും, അല്ലാത്ത പാവപ്പെട്ടവരും തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഉള്ളവർക്കു ശവസംസ്ക്കാരത്തിന് വളരെയധികം കഷ്ടപ്പാട് അനുഭവിക്കുന്നു സാഹചര്യത്തിലും, പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് സംസ്ക്കാരത്തിനായി, കാരശ്ശേരിക്കോ, കോഴിക്കോട്ടേക്കോ കൊണ്ടു പോകേണ്ടിവരുന്നത് വളരെയധികം പ്രയാസങ്ങൾ ഉണ്ടാക്കുന്നു എന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു.
എല്ലാവിധ സൗകര്യങ്ങളും ഉള്ള തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള പൊതുശ്മശാനത്തിൽ സംസക്കരണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും, പ്രസിഡൻ്റിനും മെമ്മോറാണ്ടം നൽകിയത്.
ജിബിൻ പി ജെ, രതീഷ് കുമാർ, റംഷാദ്, എന്നിവർ പങ്കെടുത്തു.







