Kodanchery
ഒരു വയറൂട്ടാം പദ്ധതി; കപ്പ വിതരണം നടത്തി

കോടഞ്ചേരി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൂടത്തായ് സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ‘ഒരു വയറൂട്ടാം’ പദ്ധതിയുടെ ഭാഗമായി മൂന്ന് ടൺ കപ്പ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം താമരശ്ശേരി ഡി വൈ എസ് പി എൻ സി സന്തോഷ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുൾ നാസറിന് കപ്പ നൽകിക്കൊണ്ട് നിർവഹിച്ചു.
ഓമശ്ശേരി പഞ്ചായത്തിലെ പത്തൊൻപത് വാർഡുകളിലെ അർഹരായവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനസ് അമ്പലക്കണ്ടി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദിൻ കുളത്തക്കര, വാർഡ് മെമ്പർ കെ കരുണാകരൻ, മാനേജർ ഫാ. ജോർജ് ഏഴാനിക്കാട്ട്, പ്രിൻസിപ്പാൾ ഫാ. സിബി പൊൻപാറ, ഹെഡ് മിസ്ട്രസ്സ് ഇ ഡി ഷൈലജ, പി ടി എ പ്രസിഡന്റ് കെ പി സദാശിവൻ, എസ് പി സി സി പി ഒ റെജി ജെ കരോട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.







