Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ടീ ഷോപ്പ് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കനിവ് സഹായ സമിതിയുടെ ടീ ഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. പ്രതിമാസം 2000 രൂപയാണ് അടിസ്ഥാന ക്വട്ടേഷൻ തുക. അടിസ്ഥാന തുകയിൽ നിന്നും ഉയർന്ന സംഖ്യ ക്വൊട്ട് ചെയ്യുന്നവർക്കായിരിക്കും ടീ ഷോപ്പിന്റെ നടത്തിപ്പ് ലഭിക്കുക. ഒരു വർഷത്തേക്കാണ് നടത്തിപ്പവകാശ കരാർ കലാവധി.
ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയ്യതി : 2021 ജൂലൈ 14 ഉച്ചക്ക് ശേഷം 2 മണി വരെ.
നൽകേണ്ട സ്ഥലം : കുടുംബാരോഗ്യ കേന്ദ്രം ഓഫീസ് തിരുവമ്പാടി.







