Kodiyathur

ഇൻ്റെർനെറ്റ് റേഡിയോ ‘സാഹിതീ വാണിയുടെ’ ബ്രാൻഡ് അംബാസഡർ; മെഹക്കിനെ വാർഡ് മെമ്പർ ആദരിച്ചു.

കൊടിയത്തൂർ: കുട്ടികൾ സാരഥികളായി നടത്തുന്ന ലോകത്തിലെ പ്രഥമ ഇൻ്റെർനെറ്റ് റേഡിയോ ‘സാഹിതീ വാണി’ യുടെ ബ്രാൻഡ് അംബാസഡറായി തെരെഞ്ഞെടുക്കപ്പെട്ട കൊടിയത്തൂർ സ്വദേശി മെഹക്കിനെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ആദരിച്ചു. നേരെത്തെ യുടൂബ് ചാനലിലൂടെ ടെലിഫിലിം റിലീസ് ചെയ്ത് മികവ് കാട്ടിയ ഈ നാലാം ക്ലാസുകാരി കൊടിയത്തൂർ സ്വദേശിയും, അധ്യാപികയുമായ സോഫിയ ടീച്ചറുടെ മകളാണ്.

ചടങ്ങിൽ റഷീദ്.സി, റമീസ് കാരാട്ട്, അർഷദ് ഖാൻ. എ.കെ,ഷമീബ്.എം, സഫീർ.കെ, സാലിഫ്.ഇ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button