തിരുവമ്പാടിയിൽ കോൺഗ്രസിന്റെ ജനജാഗരൺ അഭിയാൻ പദയാത്രയിൽ വൻ ജനപങ്കാളിത്തം

തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ നേതൃത്വം നൽകി. തോട്ടത്തിൻകടവിൽ നിന്നാരംഭിച്ച പദയാത്ര തിരുവമ്പാടി ടൗണിൽ അവസാനിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തോട്ടത്തിൻ കടവിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീ. എം.കെ രാഘവൻ എം.പി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാറിന് പാർട്ടി പതാക കൈമാറിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്.
പദയാത്ര വൈകിട്ട് 5 മണിക്ക് തിരുവമ്പാടി ടൗണിൽ സമാപിച്ചു, സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ ആന്റണി അധ്യക്ഷത വഹിച്ചു.
കെ.കെ. എബ്രഹാം, ബാബു മാസ്റ്റർ, എം.ടി.അഷ്റഫ്, കെ.ടി. മൻസൂർ, മില്ലി മോഹൻ, അന്നമ്മ ടീചർ, രാജേഷ് കീഴയരിയർ, ബി.പി. റഷീദ്, പി.വി. മോഹൻലാൽ, ബോസ് ജേക്കബ്, ടി.ടി. സുലൈമാൻ , സഹീർ എരഞ്ഞോണ, വി .എൻ . ജം നാസ് ., സണ്ണി കാപ്പാട്ടു മാല, സന്തോഷ് മാളിയേക്കൽ, നിഷാബ് മുച്ചോളി, വി.പി. സ്മിത, മേഴ്സി പുളിക്കാട്ട് തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.







