Kodiyathur
സജീവമായി വിഷു-ഈസ്റ്റർ-റംസാൻ വിപണികൾ

കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് വിഷു-ഈസ്റ്റർ-റംസാൻ വിപണനകേന്ദ്രം പന്നിക്കോട് തുറന്നു. ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല ഉദ്ഘാടനംചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷനായി.
ജോണി ഇടശ്ശേരി, ബിനോയ് ടി. ലൂക്കോസ്, ആബിദ, എം.കെ. ഉണ്ണിക്കോയ, എ.സി. നിസാർബാബു, എ.പി. ഷൈജു, നൂർജഹാൻ, അൽഫോൻസ ബിജു, അബ്ദുൾ ജലാൽ, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, ബച്ചു ചെറുവാടി, മമ്മദ്കുട്ടി കുറുവാടങ്ങൽ, ഷാജു പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു.






