Puthuppady
ഡോ. ശാന്താറാമിന്റെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

പുതുപ്പാടി: ഡോക്ടർ ശാന്തറാമിന്റെ വീട് മന്ത്രി അഹ്മദ് ദേവർകോവിൽ സന്ദർശിച്ചു. പുതുപ്പാടി പ്രദേശത്തു നാൽപത്തി മൂന്നു വർഷക്കാലം സൗജന്യ നിരക്കിൽ വൈദ്യ സേവനം ചെയ്ത് പുതുപ്പാടിയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന ഡോക്ടർ ശാന്തറാമിന്റെ വീട് മന്ത്രി അഹ്മദ് ദേവർ കോവിൽ സന്ദർശിച്ചു.
ബന്ധു മിത്രാദികളെ അനുശോചനം അറിയിച്ചു. ഐഎൻഎൽ ജില്ലാ സെക്രട്ടറി നാസർ ടി കെ, മണ്ഡലം പ്രസിഡണ്ട് പിവി സലാംയൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫൈസൽ തിരുവമ്പാടി, അബൂബക്കർ, ശിഹാബ് മണൽ വയൽ, മുഹമ്മദ് മാവുളള കണ്ടി.ടിപി മൊയ്ദീൻ കുട്ടി, ഒകെ സത്താർ, ഹംസ മുസ്ലിയാർ, നാസർ ക്ലാസിക്, സൈനു, എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.







