Karassery

കറുത്തപറമ്പിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

കാരശ്ശേരി : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കറുത്തപറമ്പിന് സമീപം കോളനിപ്പടിയിൽ കക്കൂസ് മാലിന്യം തള്ളി. തോടിനടുത്താണ് രാത്രി സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യംതള്ളിയത്. ഈ സ്ഥലത്ത് നേരത്തേ പലതവണ കക്കൂസ് മാലിന്യം തള്ളിയിരുന്നു.

മാലിന്യംതള്ളിയ വാഹനത്തിന്റെ നമ്പർ നാട്ടുകാർ അധികൃതരെ ഏൽപ്പിച്ചിരുന്നെങ്കിലും ആരേയും പിടികൂടിയില്ലെന്ന് സമീപത്ത് തൊഴിലെടുക്കുന്ന ബാബു എള്ളങ്ങൽ പറഞ്ഞു. കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സ്ഥലത്ത് സി.സി.ടി.വി. സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button