Mukkam

മലയോര മേഖലയിൽ ജലമൂറ്റൽ വ്യാപകം: അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ

മുക്കം: മലയോര മേഖലയിൽ കുടിവെള്ളം ഊറ്റുന്നത് വ്യാപകമാകുന്നതായി പരാതി. വെള്ളം ലഭ്യമാകാത്ത ഭൂമി തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കി ഫ്ലാറ്റുകളും വില്ലകളും നിർമിക്കുന്ന സംഘം പ്രദേശത്തെ വയലുകളിൽ കൂറ്റൻകുളങ്ങളും കിണറുകളും മറ്റും നിർമ്മിച്ച് വെള്ളം ഊറ്റുകയാണെന്നാണ് പരാതി ഉയരുന്നത്. പ്രദേശത്തെ മറ്റു കിണറുകളിലും ജലാശയങ്ങളിലും ഇതേതുടർന്ന് ജലനിരപ്പ് കുത്തനെ കുറയുന്നതായി നാട്ടുകാർ പറയുന്നു.

മുക്കം നഗരസഭയിലെ മാമ്പറ്റ, മണാശ്ശേരി, നെടുമങ്ങാട് പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്ന തരത്തിൽ വെള്ളമൂറ്റുന്നത്. മണാശ്ശേരിയിൽ സ്വകാര്യ ആശുപത്രിക്കുവേണ്ടി റോഡരികിലെ വയലിൽ കിണർ കുഴിക്കുന്നത് നഗരസഭാ കൗൺസിലർ എ.വി രജനിയും നാട്ടുകാരും ചേർന്ന് കഴിഞ്ഞദിവസം തടഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് മറ്റു പ്രദേശങ്ങളിലെ നിർമാണപ്രവൃത്തിയുടെ വിവരങ്ങൾ പുറത്തുവരുന്നത്.

Related Articles

Leave a Reply

Back to top button