Omassery

ഇന്നൊവേറ്റീവ് പുരസ്കാരം കരസ്ഥമാക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ

ഓമശ്ശേരി: കുന്ദമംഗലം ബി.ആർ.സിയുടെ ഇന്നൊവേറ്റീവ് സ്കൂൾ പുരസ്കാരം കരസ്ഥമാക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്‌കൂൾ. അക്കാദമിക രംഗത്തെ നൂതനമായ പരീക്ഷണങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾക്കായി സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ അംഗീകാരമാണ് എൽ.പി-യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സ്‌കൂൾ കരസ്ഥമാക്കിയത്. അഭിനന്ദന പത്രവും അയ്യായിരം രൂപയുടെ ക്യാഷ് അവാർഡുമാണ് സ്‌കൂളിന് ലഭിക്കുക.

സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനുള്ള നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും അവയ്ക്കാവശ്യമായ സാമ്പത്തികവും അക്കാദമികവുമായ പിന്തുണ നൽകുന്നതിനും ആവിഷ്കരിച്ച പദ്ധതിയാണ് ഇന്നൊവേറ്റീവ് സ്കൂൾ. കുന്ദമംഗലം ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി.എൻ അജയനിൽ നിന്ന് സ്‌കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും അധ്യാപകരായ ബിജു മാത്യു, സി.കെ ബിജില, ബിനിത ജേക്കബ്ബ്, എബി തോമസ് എന്നിവരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button