KarasseryKodancheryKodiyathurThiruvambady

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പുസമരം നടത്തി

തിരുവമ്പാടി: തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാർഷികപദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് സംസ്ഥാന സർക്കാർ വികസനത്തിന് തുരങ്കംവെച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിൽ കുത്തിയിരിപ്പുസമരം നടത്തി. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമായിരുന്നു സമരം.

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ചെയർമാൻ കെ കോയയുടെ അധ്യക്ഷതയിൽ നടന്ന സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ കുത്തിയിരിപ്പുസമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്തിന്റെ അധ്യക്ഷതയിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button