Thiruvambady
കനത്ത മഴയെ തുടർന്ന് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡിൽ മണ്ണിടിഞ്ഞു

തിരുവമ്പാടി: മലയോര മേഖലയിൽ തുടരുന്ന കനത്തമഴയിൽ തിരുവമ്പാടി ഗവ. മൃഗാശുപത്രി-നിർദിഷ്ട കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ റോഡിലെ മണ്ണിടിഞ്ഞു. നിർമാണത്തിലിരിക്കുന്ന റോഡിന്റെ 30 മീറ്ററോളം ദൈർഘ്യത്തിലാണ് മണ്ണിടിഞ്ഞത്.
മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ വികസന ഫണ്ടിലെ ഒരുകോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. നിലവിൽ ഇവിടെ റോഡുപണി നടക്കുന്നില്ല. ഇടിഞ്ഞ മണ്ണ് ഒഴുകി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലേക്കാണ് പതിച്ചിരിക്കുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുന്നോടിയായി റോഡുപണി പൂർത്തിയാക്കാൻ അടിയന്തര നടപടി വേണമെന്ന് ആം ആദ്മി പാർട്ടി പഞ്ചായത്ത് കൺവീനറും പരിസരവാസിയുമായ ജെയിംസ് മറ്റത്തിൽ ആവശ്യപ്പെട്ടു.







