Karassery

കാരശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മൂന്നാമത്തെ വഴിയോര വിശ്രമകേന്ദ്രം എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് കാരശ്ശേരി ഓടത്തെരുവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര വികസനത്തിന് വഴിയോര വിശ്രമകേന്ദ്രങ്ങൾ വളരെ അത്യാവശ്യമാണെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡൻറ്് ആമിന എടത്തിൽ, ശുചിത്വമിഷൻ കോ- ഓർഡിനേറ്റർ കെ.പി രാധാകൃഷ്ണൻ, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിതാ സുരേഷ്, എം.എ സൗദ, എം.ടി അഷ്റഫ്, സമാൻ ചാലൂളി, സജി തോമസ്, പി.എം സുബൈർ ബാബു, പി.കെ ഷംസുദ്ദീൻ, എ.പി മോയിൻ, കെ ഷാജികുമാർ, ജോസ് പാലിയത്ത്, കെ സീനത്ത്, എ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button