Kodiyathur

ജില്ലയിലെ മികച്ച എൻ.എസ്.എസ് യുണിറ്റ്; അവാർഡ് കരസ്ഥമാക്കി പി.ടി.എം സ്‌കൂൾ

കൊടിയത്തൂർ: ജില്ലയിലെ മികച്ച നാഷണൽ സർവീസ് സ്‌കീം യൂണിറ്റിനുള്ള അവാർഡ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൽനിന്ന്‌ സ്കൂൾ പ്രിൻസിപ്പൽ എം.എസ് ബിജു, പ്രോഗ്രാം ഓഫീസർ സി.പി സഹീർ, ഫഹദ് ചെറുവാടി, എൻ.എസ്. എസ് ലീഡർമാരായ കെ.ടി നിഹാൽ, ആയിഷ ദിയ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

കാടും കടലും പദ്ധതിയുടെ ഭാഗമായി വാളംതോട് ആദിവാസി കോളനിയിലെ കുട്ടികൾക്ക് പഠനക്കിറ്റുകളുടെ വിതരണം, കോഴിക്കോട് നൈനാംവളപ്പിലെ നിർധനരായ മത്സ്യത്തൊഴിലാളികളുമായി സാംസ്കാരിക വിനിമയം, ഉപജീവനം പദ്ധതിവഴി നിർധന കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പൂച്ചെടികൾ പിടിപ്പിച്ച പദ്ധതി, കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിച്ച് മുക്കം ബസ് സ്റ്റാൻഡിൽവെച്ച് സംഘടിപ്പിച്ച സമൂഹ ജാഗ്രതാജ്യോതി, മഴക്കാലപൂർവ ബോധവത്കരണം, ഫ്രീഡം വാൾ, സത്യമേവ ജയതേ, ഹരിതം, തനതിടം, മാമ്പഴക്കാലം, ജീവദ്യോതി തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം.

Related Articles

Leave a Reply

Back to top button