Karassery
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഗ്രാമസഭ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു. എം.ടി അഷ്റഫ്, കെ.പി ചെറിയനാഗൻ, അശോക് കുമാർ, മഠത്തിൽ രവീന്ദ്രൻ, കെ കൃഷ്ണദാസൻ, സാദിഖ് കുറ്റിപറമ്പ്, ദേവി എം, റോജ, ഷിജി തുടങ്ങിയവർ സംസാരിച്ചു.







