Thiruvambady

ബീവറേജ് താത്കാലികമായി അടച്ചു പൂട്ടണം എന്ന് ആവിശ്യപ്പെട്ട് – MSF നിവേദനം നൽകി

തിരുവമ്പാടി – കോവിഡ് – 19 രോഗ നീരിക്ഷണ പ്രേദേശമായ തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ബീവറേജ് താത്കാലികമായി ഉടൻ അടച്ചു പൂട്ടണമെന്ന് ആവിശ്യപ്പെട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് തിരുവമ്പാടി നിയോജക മണ്ഡലം MSF കമ്മറ്റി നിവേദനം നൽകി.

ഒരുപാട് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്ന തിരുവമ്പാടി പ്രേദേശത്ത് വലിയ തോതിൽ മണിക്കൂറുകളോളം ആളുകൾ കൂട്ടം കൂടി നിൽക്കുന്ന ബീവറേജ് അടിച്ചിടാത്തത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും, ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും, താത്കാലികമായി ഇത് അടച്ചു പൂട്ടാൻ ഉത്തരവ് നൽകണമെന്നും നിവേദനത്തിൽ ആവിശ്യപ്പെട്ടു.

ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി MSF രംഗത്തിറങ്ങുമെന്നും തിരുവമ്പാടി മണ്ഡലം കമ്മിറ്റി നേതാക്കൾ അറിയിച്ചു.

MSF കോഴിക്കോട് ജില്ലാ സെക്രട്ടറി സാജു റഹ്മാൻ , നിയോജക മണ്ഡലം പ്രസിഡന്റ് സിപി റിയാസ് ,സെക്രട്ടറി അബ്ദു റഹ്മാൻ പിസി ഭാരവാഹികളായ അസ്‌നിൽ പുതുപ്പാ ടി ഹർഷിദ് നൂറാംതോട് ,സുഹൈൽ തിരുവമ്പാടി ,അർഷാദ് കൊടിയത്തൂർ , ജംഷിദ് കൊട്ടാരക്കൊത്ത് മുഹ്‌സിൻ തിരുവമ്പാടി ,ആഷിഖ് തീരുവമ്പാടി , എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button