Kodiyathur

കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ ചാന്ദ്രയാൻ പ്രദർശനത്തിന് തുടക്കം കുറിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ജി.എം യു.പി സ്കൂൾ ശാസ്ത്ര അധ്യാപികയായിരുന്ന റുബീന കോലോത്തുംതൊടിയുടെ ഓർമ്മയ്ക്കായി സ്കൂൾ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിക്കുന്ന റൂബി 23 ശാസ്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായുളള ചാന്ദ്രയാൻ പ്രദർശനത്തിന് തുടക്കമായി. ചാന്ദ്രയാൻ 3ന്റെ വിക്ഷേപണത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ, എസ്.ആർ.ജി കൺ വീനർ എം.പി ജസീദ, ശാസ്ത്ര ക്ലബ്ബ് കോർഡിനേറ്റർ വി സജിത് കുമാർ, സീനിയർ അസിസ്റ്റന്റ് എം.കെ ഷക്കീല തുടങ്ങിയവർ സംസാരിച്ചു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളോടനുബന്ധിച്ച് പ്രസംഗം, ഉപന്യാസം, സ്കിറ്റ് അവതരണം, പ്രശ്നോത്തരി, പോസ്റ്റർ പ്രദർശനം, ശാസ്ത്ര ക്ലാസുകൾ, റോക്കറ്റ് വിക്ഷേപണം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും.

Related Articles

Leave a Reply

Back to top button