Karassery
രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതി; വീടുനിർമാണം ആരംഭിച്ചു

കാരശ്ശേരി: രാഹുൽ ഗാന്ധി എം.പിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഗീത താളിപ്പറമ്പിലിന് നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമം ഡി.സി.സി പ്രസിഡൻറ് കെ പ്രവീൺകുമാർ നിർവഹിച്ചു. വയനാട് പാർലമെൻറ് മണ്ഡലത്തിൽ മാത്രം 51 വീടുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിക്കുന്നത്.
കാരശ്ശേരി മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കാസിം, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ടി മൻസൂർ, എം.ടി അഷ്റഫ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ശാന്താദേവി മൂത്തേടത്ത്, അഷ്റഫ് തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട്, സലാം തേക്കുംകുറ്റി, ബി.പി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.







