Mukkam
ബ്രെസ്റ്റ് കെയർ ക്ലിനിക് ഉദ്ഘാടനംചെയ്തു

മുക്കം : കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്രെസ്റ്റ് കെയർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനംചെയ്തു. ഡോ. പി.ജി. മോഹൻദാസ് അധ്യക്ഷനായി. മുക്കം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് ബോധവത്കരണ സെമിനാർ ഉദ്ഘാടനംചെയ്തു.
ഡോ. ഹഫ്സ സാലിം ദാബിറിന്റെ നേതൃത്വത്തിലാണ് ബ്രെസ്റ്റ് ക്ലിനിക്കിന്റെ പ്രവർത്തനം. ഡോ. ഇ.വി. ഗോപി, ഡോ. ആർ.ഡി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പങ്കെടുത്ത എല്ലാ ആളുകൾക്കും സൗജന്യ ഒ.പി.യും കുറഞ്ഞനിരക്കിൽ മാമോഗ്രാം അടക്കമുള്ള ടെസ്റ്റുകളും നൽകി.







