AnakkampoyilThiruvambady
ട്രൈബൽ കോളനിയിൽ ജനമൈത്രി പോലീസും ആരോഗ്യ പ്രവർത്തകരും സംയുക്തമായി സന്ദർശനം നടത്തി

തിരുവാമ്പാടി : പഞ്ചായത്തിലെ ഓടപ്പൊയിൽ ട്രൈബൽ കോളനിയിൽ തിരുവാമ്പാടി ജനമൈത്രി പോലീസും ആരോഗ്യ പ്രവർത്തകരും സംയുക്തമായി സന്ദർശനം നടത്തി. മഴക്കാല ജന്യ രോഗങ്ങളെ പറ്റി ബോധവൽക്കരണം നടത്തുകയും, അസുഖബാധിതനായി കണ്ടവർക്ക് മരുന്നുകൾ എത്തിച്ചു നൽകുകയും ചെയ്തു.
ജനമൈത്രി പോലീസുകാരായ ദിനേശ് യു.വി, ജിനേഷ് കുര്യൻ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുസ്തഫ, ജയപ്രകാശ്, ജിതേഷ് എന്നിവർ അടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.