World

രോഗബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു, ജീവന്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്, കൊറോണയെ പ്രതിരോധിക്കാന്‍ കഴിയാതെ ലോകം

വാഷ്ങ്ടണ്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 31ലക്ഷത്തിലധികം പേര്‍ക്ക്. രണ്ടു ലക്ഷത്തി പതിനേഴായിരത്തില്‍പരം ആളുകളാണ് വിവിധ രാജ്യങ്ങളിലായി കൊറോണ ബാധിച്ച് മരിച്ചത്. 210 രാജ്യങ്ങളിലായി സ്ഥിരീകരിച്ച കൊറോണയില്‍ നിന്നും ഇതുവരെ ഒന്‍പതര ലക്ഷത്തോളം പേര്‍ക്കാണ് രോഗ മുക്തരാകാന്‍ സാധിച്ചിട്ടുളളത്.

ലോകത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കൊറോണ ബാധിച്ച് മരിച്ചത് ആറായിരത്തിലേറെ പേരാണ്. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളതും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊറോണ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു.

അമേരിക്കയില്‍ തന്നെയാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും. അമേരിക്കയില്‍ ഇന്നലെ മാത്രം 23,000 ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2000 ലേറെ പേരാണ് ഇവിടെ മരിച്ചത്. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം 410 പേര്‍ മരിച്ചു.

അതേസമയം,യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനിലും ഇറ്റലിയിലും ഫ്രാന്‍സിലും കഴിഞ്ഞ ദിവസങ്ങളിലായി മരണനിരക്കില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഇന്നലെ 500 ലേറെ കൊറോണ മരണം സംഭവിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്.

ദക്ഷിണ കൊറിയയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും രോഗ വിമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മരണവും രോഗികളുടെ എണ്ണവും കുറയുന്നതോടെ ഇറ്റലി, ആസ്‌ത്രേലിയ, ന്യൂസിലന്ഡ്, ഇറാന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button