ആനയാംകുന്ന് ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി

കാരശ്ശേരി : ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥസാരഥി ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി.
കരീറ്റിപ്പുറം പാറയിൽനിന്ന് ആരംഭിച്ച കൊടിയെഴുന്നള്ളത്ത് വാദ്യമേളങ്ങളോടുകൂടി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് കോടിയേറ്റിന് പാരമ്പര്യ ട്രസ്റ്റിയും മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ക്ഷേമനിധി ബോർഡ് മെമ്പറുമായ കൊല്ലോറ്റ വിഷ്ണു നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
ഉത്സവക്കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, കൺവീനർ അനിൽകുമാർ അമ്മന്നൂർ, ദേവസ്വം മാനേജർ ബാബുരാജ് മടാട്ട്, മേൽശാന്തി കൃഷ്ണൻ നമ്പൂതിരി, വാർഡംഗം കൃഷ്ണദാസ് കുന്നുമേൽ, ചെറിയനാകൻ കുവ്വപ്പാറ, കുറിയേടത്ത് മുരളീധരൻ, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് മണിയമ്മ, പാർവതി പുൽപ്പറമ്പിൽ, തങ്കമണി കണിച്ചിമ്മേൽ, തങ്കം മാന്ത്ര, ശകുന്തള കുന്നുമ്മേൽ, ശ്രീനിവാസൻ അമ്പിടിച്ചാലിൽ, സജീവ് ചോപ്പാടം, പെരിങ്ങാംപുറത്ത് നാരായണൻ കുട്ടി, നവീകരണ കമ്മിറ്റി ചെയർമാൻ ജയൻ പെരിങ്ങാപുറത്ത്, കൺവീനർ ദേവാനന്ദ് കൃഷ്ണത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഫെബ്രുവരി 4, 5 തീയതികളിൽ കളംപാട്ട്, മഹാഗണപതി ഹോമം, തൃകാലപൂജ മറ്റുവിശേഷാൽ പൂജകൾ, പ്രസാദ ഊട്ട്, വിവിധ കലാപരിപാടികൾ തുടങ്ങിയവയോടെ ഉത്സവം ആഘോഷിക്കും.






