Kodiyathur

തിരുവനന്തപുരം സിഎച്ച് സെൻററിന് തുക കൈമാറി

കൊടിയത്തൂർ : തിരുവനന്തപുരം ആർസിസിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സിഎച്ച് സെൻററിന് തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ഫണ്ട് കൈമാറി. സിഎച്ച് സെൻററുകൾക്കുവേണ്ടി ശാഖാതലങ്ങളിൽനിന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്.

തിരുവനനന്തപുരം സിഎച്ച് സെൻറർ സെക്രട്ടറി ടി.വി. ഇബ്രാഹിം എംഎൽഎ നിയോജകമണ്ഡലം സിഎച്ച് സെൻറർ കോഡിനേറ്റർ എ.കെ. സാദിഖിൽനിന്ന് ഏറ്റുവാങ്ങി. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ്, സെക്രട്ടറി ദാവൂദ് മുത്താലം, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.ടി. സൈദ് ഫസൽ, മുക്കം മുനിസിപ്പൽ പ്രസിഡൻറ് എ.എം. അബൂബക്കർ, പി.എം. സുബൈർ ബാബു, യുഡിഎഫ് ചെയർമാൻ കെ. കോയ, ഫത്താഹ് മൂഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button