Karassery

സ്നേഹതീരം പാർക്ക് തുറന്നു

കാരശ്ശേരി : നാട്ടുകാർക്ക് ഒത്തുകൂടി കളിചിരി പറയാനും സൗഹൃദം പങ്കുവെക്കാനും കാരശ്ശേരിയിൽ സ്നേഹതീരം പാർക്ക് തുറന്നു. ആളുകൾക്ക് ഒത്തുകൂടാൻ പൊതു ഇടങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്ത് അങ്ങാടിയിൽ സ്നേഹതീരം രൂപകല്പന ചെയ്തത്.

പാർക്കിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ നിർവഹിച്ചു. വാർഡംഗം റുക്കിയ റഹീം അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, കെ. കൃഷ്ണദാസ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.ടി. സൈദ് ഫസൽ, സി. അബ്ദുറഹിമാൻ, നടുക്കണ്ടി അബൂബക്കർ, എം.പി. അസ്സൈൻ, കെ. കോയ, കെ.കെ. മുഹമ്മദ്‌ ഇസ്‌ലാഹി, വടശ്ശേരി ബാലൻ, എൻ.കെ. മുഹമ്മദ്‌, മഞ്ചറ ജമാൽ, സമാൻ ചാലൂളി, സലാം തേക്കുംകുറ്റി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button