India

തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ 24 മണിക്കൂറിനിടെ ആറായിരത്തിലധികം കേസുകൾ

തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ 24 മണിക്കൂറിനിടെ ആറായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 125,000 കടന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 6654 പോസിറ്റീവ് കേസുകളും 137 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം 125101 ആയി. മരണസംഖ്യ 3720 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 69597 ആണ്. 51784 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 44000 കടന്നു. 24 മണിക്കൂറിനിടെ 2940 പോസിറ്റീവ് കേസുകളും 63 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ 44582ഉം മരണം 1517ഉം ആയി. മുംബൈയിൽ 1751 പേർ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചു.

ധാരാവിയിൽ 53 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 786 കേസുകളിൽ 569ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 14,753 ആയി. 98 പേർ മരിച്ചു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 13000 കടന്നു. 24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 275 പുതിയ കേസുകൾ. 26 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ ആകെ കേസുകൾ 6494ഉം ഉത്തർപ്രദേശിൽ 5735ഉം ആയി ഉയർന്നു.

അതേസമയം, ലോക്ക് ഡൗൺ തീരുമാനത്തിലൂടെ 20 ലക്ഷം പോസിറ്റീവ് കേസുകളും 54,000 മരണവും ഒഴിവായെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. മരണനിരക്ക് 3.13ൽ നിന്ന് 3.02 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button